റാഞ്ചി: ബീഫിനെതിരെയുള്ള വാട്സ്ആപ് കമൻറ് ഷെയർ ചെയ്തെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മിൻഹാജ് അൻസാരി എന്ന 22 കാരനാണ് ഞായറാഴ്ച ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. കസ്റ്റഡിയിൽ മിൻഹാജിനെ പൊലീസ് ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവാവിെൻറ കുടുംബം പറയുന്നത്.
എന്നാൽ മെഡിക്കൽ റെക്കോർഡ് ഉദ്ധരിച്ച് മരണ കാരണം മസ്തിഷ്ക വീക്കമെന്നാണ് പൊലീസ് നിരത്തുന്ന വാദം. സംഭവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് സബ് ഇൻസ്പെക്ടറായ ഹരീഷ് പതക്കിനെ മുതിർന്ന ഉദ്യോഗസ്ഥർ സസ്പെൻറ് പെൻറ് ചെയ്തിട്ടുണ്ട്.
ഒക്ടോബർ രണ്ടിന് ജാർഖണ്ഡിലെ ജംതാര ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം. വാട്സ്ആപ് സന്ദേശത്തെ തുടർന്ന് ഒക്ടോബർ മൂന്നിനാണ് മിൻഹാജിനെ പൊലീസ് അറസ്റ്റ് െചയ്തത്. രണ്ട് ദിവസം കഴിഞ്ഞ് അവശനിലയിലായ മിൻഹാജിനെ ചികിത്സാവശ്യാർഥം പൊലീസ് ദൻബാദിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിലെ ദുരൂഹതയെത്തുടർന്ന് യുവാവിെൻറ പിതാവ് ഉമർഷെയ്ഖ് പൊലീസ് ഇൻസ്പെക്ടർക്കെതിരെ കേസ് നൽകുകയും ചെയ്തു. നിലഗുരുതരമായതിനെ തുടർന്ന് രാജേന്ദ്രാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയ മിൻഹാജ് ഒക്ടോബർ ഏഴിനാണ് മരിച്ചത്. മരിച്ച യുവാവിെൻറ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ജാർഖണ്ഡ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.