ലക്നോ: യോഗി ആദിത്യനാഥ് സർക്കാർ ദാരിദ്ര്യ നിർമാർജനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി സഖ്യകക്ഷി നേതാവും പിന്നാക്ക ക്ഷേമ മന്ത്രിയുമായ ഒാം പ്രകാശ് രാജ്ബർ. പാവങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും സമൂഹത്തിെൻറ മേൽതട്ടിലേക്ക് കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട സർക്കാർ അത് പൊതുജനങ്ങളിൽ നിന്നും മറക്കുന്നതിനായി അയോധ്യ ക്ഷേത്ര വിവാദം വീണ്ടും ഉയർത്തി കൊണ്ടുവരികയാണെന്നും സുഹൽദേവ് ഭാരതീയ സമാജ്വാദി പാർട്ടി നേതാവ് കൂടിയായ രാജ്ബർ ആരോപിച്ചു.
അധികാരത്തിന് വേണ്ടിയല്ല, പാവങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നത്. തങ്ങൾ ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കണോ അതോ ബി.ജെ.പിയുടെ അടിമകളാകണോ? പാർട്ടി ഒാഫീസ് തുടങ്ങാനുള്ള അനുമതി പോലും ബി.ജെ.പി നൽകുന്നില്ലെന്നും രാജ്ബർ ആരോപിച്ചു.
യോഗി സർക്കാർ സമുദായങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള വിഷയങ്ങൾ ഉയർത്തികൊണ്ടുവരുന്നു. ദരിദ്രരെ കുറിച്ച് തങ്ങൾ സംസാരിക്കുേമ്പാൾ യോഗി സർക്കാർ പള്ളികളെ കുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചുമാണ് പറയുന്നത്. ഹിന്ദുക്കളെയും മുസ്ലിംകളെയും കുറിച്ചാണ് വാചാലരാകുന്നത്. 2019 യോഗി സർക്കാറിെൻറ ഇത്തരം പ്രവർത്തനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നൽകുമെന്നും ഒാം പ്രകാശ് രാജ്ബർ താക്കീത് ചെയ്തു.
ഇതാദ്യമായാണ് മന്ത്രി കൂടിയായ സഖ്യകക്ഷി നേതാവ് ബി.ജെ.പി സർക്കാറിനെതിരെ പരസ്യമായി രംഗത്ത് വരുന്നത്. സർക്കാർ രൂപീകരണത്തിന് നാല് എം.എൽ.എമാരുടെ പിന്തുണയാണ് സുഹൽദേവ് ഭാരതീയ സമാജ്വാദി പാർട്ടി ബി.ജെ.പിക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.