ആരാണ്​ ‘ഞങ്ങൾ’? ബി.ജെ.പി/ ആർ.എസ്​.എസ്​ മാത്രമാണോ ഇന്ത്യക്കാർ? പി.ചിദംബരം

ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാരെ കുറിച്ച് വംശീയാധിേക്ഷപം നടത്തിയ ബി.ജെ.പി നേതാവ് തരുൺ വിജയിക്കെതിരെ പി.ചിദംബരം. ഇന്ത്യക്കാർ വംശവെറിയൻമാരല്ലെന്നും ഞങ്ങൾ കറുത്തവർഗക്കാരോടൊപ്പം താമസിക്കുന്നുവെന്നുമുള്ള പരാമർശത്തിൽ ‘ഞങ്ങൾ’ എന്നതുകൊണ്ട് ആരെയാണ് ഉദ്ദേശിച്ചതെന്ന് ചിദംബരം ചോദിച്ചു. ബി.ജെ.പി/ ആർ.എസ്.എസുകാർ മാത്രമാണോ ഇന്ത്യക്കാർ എന്നും ചിദംബരം ചോദിച്ചു.

ഇന്ത്യയിലെ വംശീയാക്രമണങ്ങൾ എന്ന വിഷയത്തിൽ അൽജസീറ ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് ബി.ജെ.പി എം.പി വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യക്കാർ വംശവെറിയന്മാർ ആണെങ്കിൽ നാമെങ്ങനെയാണ് ദക്ഷിണേന്ത്യക്കാരോടൊപ്പം ജീവിക്കുകയെന്ന് തരുൺ വിജയ് ചോദിച്ചിരുന്നു. തമിഴ് നാട്, കർണാടക, ആന്ധ്ര തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽ കറുത്തവരില്ലേ. അവരോടൊപ്പം നമ്മളും ജീവിക്കുന്നു. എല്ലായിടത്തും കറുത്തവരുണ്ടെന്നും പരിപാടിയിൽ ബി.ജെ.പി എം.പി ചൂണ്ടിക്കാട്ടിയിരുന്നു. പരാമർശം പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ എം.പി മാപ്പു പറഞ്ഞു.

Tags:    
News Summary - who is "we"? Was he referring to BJP/RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.