ബംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായ ബി.എസ്. യെദിയൂരപ്പ മോദി - അമിത്ഷാ കൂട്ടുകെട്ടിെൻറ സമ്മർദത്താൽ പടിയിറങ്ങുേമ്പാൾ കർണാടകയിൽ ആരാവും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യമുയരുന്നു. ജാതി^സമുദായ സമവാക്യം നിർണായകമാണെന്നതിനാൽ സംസ്ഥാനത്തെ പ്രധാന വോട്ടുബാങ്കുകളായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളിൽനിന്ന് പ്രതിനിധിയെ കണ്ടെത്തിയേക്കും. എന്നാൽ, 1988 ൽ രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായ ശേഷം മറ്റൊരു ബ്രാഹ്മണ മുഖ്യമന്ത്രി കർണാടകയിലുണ്ടായിട്ടില്ലെന്നതിനാൽ ഇതും പരിഗണനയിലാണ്.
വ്യവസായിയും ഖനി മന്ത്രിയുമായ മുരുകേഷ് നിറാനിയാണ് സാധ്യതകളിൽ മുന്നിലുള്ള ഒരാൾ. അമിത്ഷായുമായി അടുത്ത ബന്ധം. ആർ.എസ്.എസ് പശ്ചാത്തലം. ലിംഗായത്തിലെ പ്രമുഖരായ പഞ്ചമശാലി വിഭാഗം നേതാവ് കൂടിയാണ് അദ്ദേഹം. അരവിന്ദ് ബല്ലാഡ്, ജനതാപരിവാർ പശ്ചാത്തലമുള്ള ആഭ്യന്തര മന്ത്രിയും മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനുമായ ബസവരാജ് ബൊമ്മൈ, വ്യവസായ മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ തുടങ്ങിയവരും ലിംഗായത്ത് പരിഗണനയിലുണ്ട്.
58 കാരനായ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയുടെ പേരാണ് മറ്റൊന്ന്. സജീവ ആർ.എസ്.എസ് പശ്ചാത്തലമുള്ള അദ്ദേഹം ബ്രാഹ്മണ സമുദായ അംഗവും മോദി^അമിത്ഷാമാരുടെ പ്രിയങ്കരനുമാണ്. വൊക്കലിഗ നേതാവും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി. രവി, ദേശീയ ജോയിൻറ് സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരാണ് മറ്റുള്ളവർ. ഇരുവരും ശക്തമായ ആർ.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. മറ്റൊരു വൊക്കലിഗ നേതാവായ ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായെൻറ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.