ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ അലോക് വർമ സമർപ്പിച്ച ഹരജിയിൽ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ രാകേഷ് അസ്താനയുടെ ഹരജി കൂട്ടിക്കെട്ടാൻ മുൻ അറ്റോണി ജനറൽ നടത്തിയ നീക്കം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പൊളിച്ചു. അസ്താനക്കെതിരായ കോടികളുടെ അഴിമതിക്കേസ് മറച്ചുപിടിച്ച് അലോക് വർമയുടെ സ്ഥലം മാറ്റത്തിന് കാരണം സി.ബി.െഎയിലെ വടംവലിയാണെന്ന് സുപ്രീംകോടതിയിലും വരുത്താനുള്ള സർക്കാർ നീക്കത്തിനേറ്റ തിരിച്ചടികൂടിയായി ചീഫ് ജസ്റ്റിസിെൻറ നടപടി.
അലോക് വർമക്കൊപ്പം സ്ഥാനചലനമുണ്ടായി രണ്ടുദിവസം കഴിഞ്ഞിട്ടും അനങ്ങാതിരുന്ന രാകേഷ് അസ്താന വെള്ളിയാഴ്ച രാവിലെയാണ് നാടകീയ നീക്കത്തിലൂടെ സുപ്രീംകോടതിയെ സമീപിച്ചത്. അലോക് വർമയുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കുന്നത് കണ്ടായിരുന്നു ഇത്. നേരേത്ത ഹരജിനൽകിയ അലോക് വർമക്കുവേണ്ടി ഹാജരായ അഡ്വ. ഫാലി എസ്. നരിമാനും പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദെവക്കുമൊപ്പംനിന്ന് തെൻറ കക്ഷിയായ അസ്താനക്കായി പ്രത്യേക ഹരജി നൽകിയിട്ടുണ്ടെന്ന് മുകുൾ രോഹതഗി പറഞ്ഞുനോക്കി.
എന്നാൽ, ‘‘താങ്കൾ എന്തേ വൈകിപ്പോയി’’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ചോദ്യം. തങ്ങളുടെ പട്ടികയിൽവരാത്ത കേസ് കേൾക്കാനാകില്ല എന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. അസ്താനയുടെ കേസ് അലോക് വർമയുടെ കേസിനൊപ്പം കേൾക്കില്ലെന്നും വ്യക്തമാക്കി.
സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ മേൽേനാട്ടത്തിൽ കേന്ദ്ര വിജിലൻസ് കമീഷൻ അലോക് വർമക്കെതിരെ നടത്തുന്ന അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയാക്കെട്ട എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ േഗാഗോയി പറഞ്ഞപ്പോഴും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ മോദിയുടെ വിശ്വസ്തനായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അസ്താനയുടെ കാര്യം പറഞ്ഞുനോക്കി. ഞങ്ങൾ വർമയുടെ കാര്യം മാത്രമേ നോക്കുന്നുള്ളൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. അേതാടെ, അഴിമതി അന്വേഷണത്തെ തുടർന്നുള്ള സ്ഥാനചലനത്തെ അലോക് വർമ-അസ്താന കേസാക്കി സുപ്രീംകോടതിയിലും മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം പാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.