'എന്ത്​ കഴിക്കണമെന്ന്​ ഞങ്ങളെ പഠിപ്പിക്കണ്ട'; പിസ കഴിച്ചതിനെ വിമർശിച്ചവരോട്​ കർഷകർക്ക്​ പറയാനുള്ളത്​

ഡൽഹി: കഴിഞ്ഞദിവസമാണ്​ കർഷകബില്ലുകൾക്കെതിരേ ഡൽഹിയിൽ പ്രതിഷേധിക്കുന്നവരുടെ ഭക്ഷണത്തെചൊല്ലി സംഘപരിവാർ കേന്ദ്രങ്ങൾ ചില വിമർശനങ്ങൾ ഉന്നയിച്ചത്​. സിംഘു അതിർത്തിയിലെ കർഷകർ പിസ കഴിക്കുന്നെന്നായിരുന്നു പ്രധാന ആരോപണം. സംഘപരിവാർ പ്രചാരകർ ഈ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതേപറ്റി അന്വേഷിച്ച മാധ്യമപ്രവർത്തകരോടാണ്​ കർഷക നേതാക്കൾ തങ്ങളുടെ നിലപാട്​ തുറന്നുപറഞ്ഞത്​.

'എന്തുകൊണ്ടാണ് ഞങ്ങൾക്ക് പിസ്സ കഴിക്കാൻ പാടില്ലാത്തത്? ഗോതമ്പ്, ബജ്​റ, ധാന്യം, അരി തുടങ്ങി ഈ രാജ്യത്തിനുവേണ്ട എല്ലാം വിളയുന്നത്​ ഞങ്ങളുടെ പാടങ്ങളിലാണ്​. അങ്ങിനെയുള്ള ഞങ്ങൾ അതുകൊണ്ടുണ്ടാക്കുന്ന എന്തും കഴിക്കും. ഞങ്ങളെ ചോദ്യം ചെയ്യാൻ ആർക്കാണ്​ അധികാരം'-കർഷകർ ചോദിക്കുന്നു. ഞങ്ങളെ സമരം ചെയ്യാൻ പഠിപ്പിക്കേണ്ടന്ന മുന്നറിയിപ്പും കർഷകർ നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.