'എന്ത് കഴിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കണ്ട'; പിസ കഴിച്ചതിനെ വിമർശിച്ചവരോട് കർഷകർക്ക് പറയാനുള്ളത്
text_fieldsഡൽഹി: കഴിഞ്ഞദിവസമാണ് കർഷകബില്ലുകൾക്കെതിരേ ഡൽഹിയിൽ പ്രതിഷേധിക്കുന്നവരുടെ ഭക്ഷണത്തെചൊല്ലി സംഘപരിവാർ കേന്ദ്രങ്ങൾ ചില വിമർശനങ്ങൾ ഉന്നയിച്ചത്. സിംഘു അതിർത്തിയിലെ കർഷകർ പിസ കഴിക്കുന്നെന്നായിരുന്നു പ്രധാന ആരോപണം. സംഘപരിവാർ പ്രചാരകർ ഈ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതേപറ്റി അന്വേഷിച്ച മാധ്യമപ്രവർത്തകരോടാണ് കർഷക നേതാക്കൾ തങ്ങളുടെ നിലപാട് തുറന്നുപറഞ്ഞത്.
#GroundReport | Protesting farmers at #SinghuBorder are running their own pizza langar. When BOOM asked them, "Why pizza?" they told us, "Why not pizza? Farmers grow this wheat, bajra, corn, rice. Why will we sleep hungry?"@BoomFactsHindi #FarmersProtest #KisanAndolan pic.twitter.com/TqUZLDytRp
— BOOM Live (@boomlive_in) January 8, 2021
'എന്തുകൊണ്ടാണ് ഞങ്ങൾക്ക് പിസ്സ കഴിക്കാൻ പാടില്ലാത്തത്? ഗോതമ്പ്, ബജ്റ, ധാന്യം, അരി തുടങ്ങി ഈ രാജ്യത്തിനുവേണ്ട എല്ലാം വിളയുന്നത് ഞങ്ങളുടെ പാടങ്ങളിലാണ്. അങ്ങിനെയുള്ള ഞങ്ങൾ അതുകൊണ്ടുണ്ടാക്കുന്ന എന്തും കഴിക്കും. ഞങ്ങളെ ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരം'-കർഷകർ ചോദിക്കുന്നു. ഞങ്ങളെ സമരം ചെയ്യാൻ പഠിപ്പിക്കേണ്ടന്ന മുന്നറിയിപ്പും കർഷകർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.