ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ കണ്ണടച്ച് കൈകൂപ്പി ഹിന്ദിയിലും സംസ്കൃതത്തിലും നടത്തുന്ന നിർബന്ധിത പ്രാർഥനയെ സംബന്ധിച്ച് കേന്ദ്ര സർക്കാറിനോടും കേന്ദ്രീയ വിദ്യാലയ സംഘടനോടും(കെ.വി.എസ്) സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു. ജസ്റ്റിസ് റോഹിങ്ടൻ എഫ്. നരിമാെൻറ അധ്യക്ഷതയിലുള്ള െബഞ്ചാണ് വിശദീകരണം ചോദിച്ചത്. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനും കേന്ദ്രീയ വിദ്യാലയത്തിനും നോട്ടീസ് അയക്കുകയും ചെയ്തു.
ഇത് പ്രധാനപ്പെട്ട വിഷയമാെണന്ന് കോടതി പറഞ്ഞു. അഡ്വ. വിനായക് ഷായുെട പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കെ.വി.എസിെൻറ വിദ്യാഭ്യാസ നിയമാവലിയെ സംബന്ധിക്കുന്ന 92ാം വകുപ്പിെന ചോദ്യം ചെയ്താണ് ഹരജി.
രാവിലെ അസംബ്ലിയോടു കൂടി സ്കൂൾ തുടങ്ങണമെന്നും എല്ലാ അധ്യാപകരും വിദ്യാർഥികളും അസംബ്ലിക്ക് ഹാജരാകണമെന്നും 92ാം വകുപ്പ് പറയുന്നു. അസംബ്ലിയുടെ പെരുമാറ്റച്ചട്ടങ്ങളും വകുപ്പിൽ വിശദീകരിക്കുന്നുണ്ട്.
സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനം കുട്ടികളിൽ മതപരമായ വിശ്വാസങ്ങളും അറിവുകളും പ്രചരിപ്പിക്കുന്നതിനു പകരം ശാസ്ത്ര ഗുണങ്ങൾ വളർത്തുകയാണ് ചെയ്യേണ്ടതെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. കൂടാതെ മൗലികാവകാശ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.
ഭരണഘടനയിലെ 19ാം വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. അതിനാൽ വിദ്യാർഥികളെ പ്രാർഥനക്ക് കണ്ണടച്ച് കൈകൂപ്പാനായി നിർബന്ധിക്കാൻ സാധിക്കില്ല. ന്യൂനപക്ഷ വിദ്യാർഥികൾക്കും നിരീശ്വരവാദികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു. രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലങ്ങളിലും ഇൗ പ്രാർഥനാ രീതിയാണ് നിർബന്ധപൂർവം പിന്തുടരുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.