ബംഗളൂരു: കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് കോൺഗ്രസിനെ മാത്രമാണെന്നും ബി.ജെ.പിയെയല്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഝാർഖണ്ഡിലും ഒഡിഷയിലും രാജ്യസഭാ എം.പി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടുത്തിടെ നടന്ന ആദായനികുതി റെയ്ഡുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് കോൺഗ്രസിനെ മാത്രമാണ്. അവർ ബി.ജെ.പി നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തട്ടെ. അവർക്ക് എത്ര (അനധികൃത സ്വത്ത്) ഉണ്ടെന്ന് അപ്പോൾ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആദായനികുതി നിയമപ്രകാരം കള്ളപ്പണം ആര് കുന്നുകൂട്ടിയാലും അത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരം ഐടി വകുപ്പ് നടപടിയെടുക്കട്ടെ. എന്നാൽ, കേന്ദ്ര ഏജൻസികൾ ലക്ഷ്യം വെക്കുന്നത് കോൺഗ്രസിൽ മാത്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.