ന്യൂഡല്‍ഹി: സുഹൃത്തായ യുവാവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൗലത്ത് റാം എന്നയാളും ഭാര്യയുമാണ് അറസ്റ്റിലായത്. തന്റെ ഭാര്യയെ കൂടെ ജീവിക്കാന്‍ നിര്‍ബന്ധിച്ചതിനാണ് സുഹൃത്തിനെ കൊന്നതെന്ന് ദൗലത്ത് റാം പൊലീസിനോട് പറഞ്ഞു.
ഫെബ്രുവരി എട്ടിന് നജഫ്ഗഡ്-ഗുമാന്‍ഹേര റോഡിലെ അഴുക്കുചാലില്‍ ചക്കിനുള്ളില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. സോനു കുമാര്‍ എന്നയാളുടെ മൃതദേഹമാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
17 വര്‍ഷമായി സുഹൃത്തുക്കളായിരുന്നു ദൗലത്ത് റാമും സോനു കുമാറും. പലപ്പോഴും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. റാമിന്റെ ഭാര്യയോട് ഇഷ്ടം തോന്നിയ സോനു കുമാര്‍ പലപ്പോഴും തന്നോടൊപ്പം വന്ന് ജീവിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു.
ഇതിനിടെയാണ് സോനു കുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി ദൗലത്ത് റാമിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് വീട്ടിലെ കുട്ടിക്ക് നേരെ നേരെ തോക്ക് ചൂണ്ടി ദൗലത്ത് റാമിന്റെ ഭാര്യയോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു. വാക്കുതര്‍ക്കത്തിനിടെ സോനു കുമാറിന്റെ കൈയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ചെടുത്ത് ദൗലത്ത് റാം ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.