ഭർത്താവി​െൻറ വരുമാനത്തെ കുറിച്ച്​ ഭാര്യക്ക് വിവരാവകാശം വഴി വിവരങ്ങൾ തേടാമെന്ന്​ കമീഷൻ

ന്യൂഡൽഹി: ഭർത്താവി​െൻറ മൊത്തവും നികുതി നൽകേണ്ടതുമായ വരുമാനത്തെക്കുറിച്ച് വിവരാവകാശ മറുപടി വഴി ഭാര്യക്ക് വിവരങ്ങൾ തേടാമെന്ന്​ കേന്ദ്ര വിവരാവകാശ കമീഷൻ. ജോധ്പൂരിലെ റഹ്മത്ത് ബാനോ സമർപ്പിച്ച അപ്പീലിന് മറുപടിയായാണ് വിവരാവകാശ കമ്മീഷ​െൻറ സുപ്രധാന തീരുമാനമെന്ന്​ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റഹ്മത്​ ബാനോ അന്വേഷിച്ച​ വകുപ്പ്​ 'മൂന്നാം കക്ഷി'യുടേതാണെന്നും വിവരാവകാശത്തിന് കീഴിൽ അത്തരം വിവരങ്ങൾ ഉൾപ്പെടുന്നില്ലെന്നും ആദായനികുതി വകുപ്പ്​ പറഞ്ഞിരുന്നു. എന്നാൽ, ആദായനികുതി (ഐടി) വകുപ്പി​െൻറ അത്തരം അവകാശവാദങ്ങൾ അസംബന്ധമാണെന്ന്​ കേന്ദ്ര വിവരാവകാശ കമീഷൻ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ യുവതി അന്വേഷിച്ച വിവരങ്ങൾ നൽകണമെന്നും കമീഷൻ ജോധ്പൂരിലെ ആദായനികുതി വകുപ്പിന് നിർദേശം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.