ഭക്ഷണത്തിന് കാത്തിരിക്കാന്‍ പറയുന്നത് പ്രകോപനമല്ല; ഭാര്യയെ വെട്ടിക്കൊന്ന യുവാവിന്റെ കൊലക്കുറ്റം ശരിവെച്ച് ഒഡിഷ ഹൈകോടതി

ഭുവനേശ്വര്‍: ഭക്ഷണത്തിന് കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് ഒഡിഷ ഹൈകോടതി. പ്രകോപനമുണ്ടാക്കിയതുകൊണ്ടാണ് ഭാര്യയെ വെട്ടിയതെന്നും അതിനാൽ കൊലപാതക കുറ്റമാകില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി റായ് കിഷോര്‍ ജെന നൽകിയ ഹരജിയാണ് ഹൈകോടതി തള്ളിയത്.

ജോലി കഴിഞ്ഞ് വിശന്ന് എത്തിയ ഭര്‍ത്താവിനോട് ഭക്ഷണത്തിനായി അല്‍പം കാത്തിരിക്കണമെന്ന് പറഞ്ഞതിനാണ് പ്രതി റായ് കിഷോര്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത്. ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമല്ലെന്നും കോടതി കണ്ടെത്തി. വീട്ടമ്മ പെട്ടെന്നുള്ള ഒരു പ്രകോപനവുമുണ്ടാക്കിയതായി പറയാനാവില്ല. സംഭവ ദിവസം വഴക്കുകളും നടന്നില്ല. ഭക്ഷണം വൈകും എന്ന പറഞ്ഞയുടനെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിലിട്ട് പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും മുഖത്തും ചെവിയിലും മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും കോടതി നിരീക്ഷിച്ചു.

കൊലപാതക കുറ്റത്തിന് വിചാരണക്കോടതി പ്രതിയെ ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റായ് കിഷോര്‍ കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയത്. വിചാരണ കോടതിയുടെ വിധിക്കെതിരെയാണ് പ്രതി ഹൈകോടതിയെ സമീപിച്ചത്. ഭാര്യയുടെ ശരീരത്തില്‍ ഒമ്പത് ഭാഗത്താണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

Tags:    
News Summary - wife-request-wait-food-not-grave-provocation-orissa-high-court-man-murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.