കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം അയോഗ്യമാക്കിയതിനെതിരെ പ്രതികരണവുമായി മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം രംഗത്ത്. രാഹുൽ ഗാന്ധിക്കെതിരായ മാന നഷ്ടക്കെസ് അമ്പരപ്പിക്കുന്ന വേഗത്തിലാണ് കോടതിയിൽ പരിഗണിക്കപ്പെട്ടതെന്ന് എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു. ജമൈക്കൻ വേഗ ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെ പോലും അമ്പരപ്പിക്കുന്ന വേഗതയാണ് അയോഗ്യനാക്കിയ സംഭവത്തിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
‘‘എന്തുകൊണ്ടാണ് പീയൂഷ് ഗോയലോ സർക്കാരോ ഇത് വിശദീകരിക്കാൻ ശ്രമിക്കാത്തത്. മാനനഷ്ടത്തിന്‍റെ പേരിൽ ഒരാൾ എപ്പോഴാണ് രണ്ട് വർഷത്തെ ശിക്ഷ അനുഭവിച്ചത്? ഇതൊരു അവ്യക്തമായ നിയമമായിരുന്നു. നിങ്ങൾക്ക് ഒരു നിയമം കൊണ്ടുവരാനും പ്രതിപക്ഷ അംഗത്തെ നിശബ്ദരാക്കാനും കഴിയുമെന്ന് ഇത് കാണിക്കുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.