സമസ്തിപൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തിനെതിരെ കോൺഗ്രസ് സർ ജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിഹാറിലെ സമസ്തിപൂരിൽ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ദാരിദ്ര്യത്തിനെതിരെയുള്ള സർജിക്കൽ സ്ട്രൈക്ക് ആയ ിരിക്കും അടുത്ത അഞ്ച് വർഷം നടക്കുക. ന്യായ് പദ്ധതിയായിരിക്കും ഞങ്ങളുടെ ആയുധം. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കിയതു പോലെ ആയിരിക്കില്ല അത്. മോദിയുടെ അഞ്ചു വർഷത്തെ ഭരണത്തിൽ അദ്ദേഹം നോട്ട് നിരോധനവും ഗബ്ബാർ സിങ് ടാക്സും പാവപ്പെട്ടവരെ ആക്രമിക്കാനായി ഉപയോഗപ്പെടുത്തി’’ രാഹുൽ പറഞ്ഞു.
ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനേയും കുടുംബത്തേയും ലക്ഷ്യംവെക്കുന്ന മോദി സർക്കാറിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ലാലുപ്രസാദ് യാദവിനെതിരെ നടക്കുന്ന അതിക്രമങ്ങൾ മോദി ഓർക്കണമെന്ന് രാഹുൽ പറഞ്ഞു. തേജസ്വി യാദവിനെ അദ്ദേഹത്തിെൻറ പിതാവ് ആശുപത്രിയിൽ ആയിരുന്നപ്പോൾ സന്ദർശിക്കാൻ മോദി അനുവദിച്ചില്ല. ബിഹാറിലെ ജനങ്ങൾ ഇതൊന്നും മറക്കുകയോ പൊറുക്കുകയോ ഇല്ലെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.