ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നവരെ അയോഗ്യരാക്കണമ െന്ന നിർദേശം തെരഞ്ഞെടുപ്പ് കമീഷൻ നിയമ മന്ത്രാലയത്തിന് സമർപ്പിക്കും. നിയമനി ർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് പ്രചാരണത്തിന് പണ ം ചെലവഴിക്കുന്നതിന് പരിധിവെക്കണമെന്ന നിർദേശവും കമീഷൻ മുന്നോട്ടുവെക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. നിലവിൽ തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്നവർക്ക് ആറുമാസത്തെ തടവാണ് ശിക്ഷ. ഇത് പോരെന്നാണ് കമീഷൻ നിലപാട്.
തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട് പാർലെമൻറ് ശീതകാല സമ്മേളനം കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് കമീഷൻ ലെജിേസ്ലറ്റിവ് സെക്രട്ടറി ജി. നാരായണ രാജുവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇൗ നിർദേശങ്ങൾ സമർപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പോലെ മറ്റുരണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർക്കും ഭരണഘടന പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെടും.
നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഇംപീച്ച്മെൻറിലൂടെ പാർലെമൻറിന് മാത്രമേ നീക്കാനാവുകയുള്ളൂ. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നിർദേശപ്രകാരം രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പ് കമീഷണർമാരെ പുറത്താക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.