ബംഗളൂരു: 'ലവ് ജിഹാദ്' സാമൂഹിക തിന്മയാണെന്നും അതില്ലാതാക്കാൻ നിയമം കൊണ്ടു വരുമെന്നും കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തുകയാണെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ നിയമം കൊണ്ട് വരുമെന്ന് യു.പി, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ അറിയിച്ചതിന് പിന്നാലെയാണ് കർണാടകയുടേയും പ്രതികരണം.
ലവ് ജിഹാദുമായി ബന്ധപ്പെട്ട് പത്രത്തിലും ടി.വിയിലും നിരവധി റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. ഇക്കാര്യം സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. മറ്റ് സംസ്ഥാനങ്ങൾ എന്ത് ചെയ്യുന്നുവെന്ന് അറിയില്ല. കർണാടക ഇതിന് അറുതി വരുത്തുവാൻ പോവുകയാണ്. ഇതിനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു.
നിയമം മൂലം ലവ് ജിഹാദ് തടയുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഭസവരാജ് ബോമ്മി പറഞ്ഞു. നേരത്തെ കർണാടക ബി.ജെ.പി അധ്യക്ഷനും ലവ് ജിഹാദിനെതിരെ നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.