ന്യൂഡൽഹി: അസ്സമിലെ പൗരത്വ രജിസ്ട്രേഷൻ വിജയകരമായാൽ ത്രിപുരയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. അസ്സമിൽ എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്ര സർക്കാറും സുപ്രീംകോടതിയും ജനങ്ങളുമുൾപ്പെടെ എല്ലാവരും കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
അസ്സമിൽ കഴിയുന്നവരിൽ യഥാർഥ ഇന്ത്യൻ പൗരൻമാരെ കെണ്ടത്തുന്നതിനും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനും വേണ്ടിയാണ് പൗരത്വ രജിസ്ട്രേഷൻ ആരംഭിച്ചത്. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് രജിസ്ട്രേഷൻ നടപടികൾ നടക്കുന്നത്.
അസ്സമിൽ രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ ത്രിപുരയിലും മറ്റു സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കുമെന്നും കേന്ദ്ര സർക്കാർ അതിനായി നിയമനിർമാണം നടത്തിയാൽ അത് പാലിക്കുമെന്നും ബിപ്ലവ് ദേബ് പറഞ്ഞു.
പൗരത്വ രജിസ്ട്രേഷെൻറ കരട് പട്ടിക ജൂലൈ 30ന് പ്രസിദ്ധീകരിച്ചിരുന്നു. അസ്സമിലെ 40 ലക്ഷം പേർ കരട് പട്ടികക്ക് പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.