ന്യൂഡൽഹി: ശരദ്പവാറിനു പിറകെ കോൺഗ്രസിലെ മൂന്നു ഗാന്ധിമാരെയും കണ്ട് ചർച്ച നടത്തിയതോടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സജീവ രാഷ്ട്രീയത്തിലിറങ്ങി പ്രതിപക്ഷത്തിെൻറ കിങ്മേക്കറാകുമോ എന്ന ചോദ്യമുയർന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയിൽ പല പ്രതിപക്ഷ പാർട്ടികളുമായും അടുത്ത ബന്ധമുണ്ടാക്കിയ പ്രശാന്ത് അതിെൻറ ബലത്തിൽ ഡൽഹിയിൽ നടത്തുന്ന നീക്കങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു തുടങ്ങി. പ്രശാന്ത് കോൺഗ്രസിലേക്ക് വരുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുേമ്പാൾ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ശരദ്പവാറിെന രാഷ്ട്രപതിയാക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചൊവ്വാഴ്ച പ്രശാന്ത് കിഷോർ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചർച്ചക്ക് തുടക്കമിട്ടത്. നാലു മണിക്കൂറാണ് മൂവരുമായുള്ള കിഷോറിെൻറ ചർച്ച നീണ്ടുനിന്നത്. പാർട്ടിയിൽ ചേരാൻ മൂന്നു ദിവസത്തെ സമയം മൂന്നു ഗാന്ധിമാരും പ്രശാന്ത് കിഷോറിന് നൽകിയെന്നാണ് സൂചന.
മൂവരുമായി നിരവധി ചർച്ചകൾ പ്രശാന്ത് നടത്തിയ വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. മേയ് മൂന്നാം വാരം ഗാന്ധി കുടുംബവുമായി തുടങ്ങിയ ചർച്ച ശരിയായ ദിശയിലാണെന്നും പ്രശാന്ത് കോൺഗ്രസിൽ ചേർന്നേക്കുമെന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്. വരും ദിവസങ്ങളിലും ചർച്ച പുരോഗമിക്കുമെന്നും കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. പ്രശാന്തിനെ പാർട്ടിയിൽ ഏതു പദവിയിലിരുത്തും എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിലല്ല, മറിച്ച് പാർട്ടി നേതാവ് എന്ന നിലക്കായിരിക്കും സഹകരിക്കുക എന്നായിരുന്നു മറുപടി. 2024ലെ പൊതുതെരഞ്ഞെടുപ്പിനപ്പുറം ചെയ്യാനുള്ള രാഷ്ട്രീയ തന്ത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നതെന്നും നേതാവ് പറഞ്ഞു. പശ്ചിമ ബംഗാളിൽ നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നേരിട്ട് കൊമ്പുകോർത്ത് മമത ബാനർജിക്ക് നേടിക്കൊടുത്ത ജയത്തിനുശേഷം മേലിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി ആരുമായും കരാറുണ്ടാക്കില്ല എന്ന് കിഷോർ വ്യക്തമാക്കിയിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശരദ്പവാറിനെ പൊതുസ്ഥാനാർഥിയാക്കുന്നതിനുള്ള നീക്കമാണ് പ്രശാന്ത് നടത്തുന്നതെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി കിഷോർ നടത്തിയ ചർച്ചയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കാനിടയാക്കിയത്. നിലവിൽ ബി.ജെ.പിക്ക് ഒറ്റക്ക് രാഷ്ട്രപതിയെ ജയിപ്പിക്കാനുള്ള വോട്ടില്ല. ഒഡിഷയിലെ ബിജു ജനതാദളിെൻറ പിന്തുണ അതിനാവശ്യം. എന്നാൽ, പവാറിനെ പിന്തുണക്കണമെന്ന ആവശ്യത്തോട് ബിജു ജനതാദൾ അനുകൂലമായി പ്രതികരിച്ചിെല്ലന്നും ഇവർ തന്നെ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.