നിയമസഭ തെരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: 2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിടപറയുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. വരുണ നിയമസഭ മണ്ഡലത്തിൽ നിന്നും പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഈ തെരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിടപറയും. വരുണയിലെ ജനങ്ങൾ എന്നും എന്നോടൊപ്പമായിരുന്നു. അവരുടെ പിന്തുണയിലാണ് രാഷ്ട്രീയത്തിൽ താൻ വലിയ സ്ഥാനങ്ങളിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അവസാനമായാണ് വരുണയിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1983ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നാണ് സിദ്ധരാമയ്യ ആദ്യമായി വിജയിച്ചത്.

2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി, ബാദമി മണ്ഡലങ്ങളിൽ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബാദമിയിൽ നിന്ന് മാത്രമാണ് അദ്ദേഹത്തിന് വിജയിക്കാനായത്. ഇക്കുറിയും രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കാൻ സിദ്ധരാമയ്യ താൽപര്യം​ പ്രകടിപ്പിച്ചിരുന്നുവെങ്കിലും നേതൃത്വം അനുവദിച്ചില്ല.

Tags:    
News Summary - “Will quit electoral politics after this': Ex Karnataka CM Siddaramaiah at his nomination rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.