representational image

മണിപ്പൂരിൽ അധികാരത്തിലെത്തിയാൽ 'അ​ഫ്​​സ്​​പ' പിൻവലിക്കുമെന്ന്​ കോൺഗ്രസ്

ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ മോൺ ജില്ലയിലെ ഓട്ടിങ്​ ഗ്രാമത്തിൽ ഇന്ത്യൻ സേനയുടെ 21 പാരാ സ്​പെഷൽ ​ഫോഴ്​സസ്​​ നടത്തിയ വെടിവെപ്പിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. തൊഴിലിടത്തിൽനിന്ന്​ മടങ്ങുന്ന ഖനിത്തൊഴിലാളികളുടെ നേരെ​ സൈന്യം നിഷ്​ഠുരമായി വെടിയുതിർത്തതിന്​ പിന്നാലെ സായുധസേന പ്രത്യേകാധികാര നിയമം (അ​ഫ്​​സ്​​പ) പിൻവലിക്കണമെന്ന്​ വിവിധ കോണുകളിൽ നിന്ന്​ മുറവിളി ഉയർന്നു.

2022ൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽ നിന്ന്​ അഫ്​സ്​പ പിൻവലിക്കുമെന്ന് വാഗ്​ദാനം ചെയ്​ത്​​ കോൺഗ്രസ്​. അതോടൊപ്പം നിയമം ഉടനടി നീക്കം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രത്തെയും സമ്മർദം ചെലുത്താൻ ഭരണകക്ഷിയായ ബി.ജെ.പിയോടും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനോടും കോൺഗ്രസ് ആവശ്യപ്പെട്ടു.

തങ്ങൾ അധികാരത്തിലിരുന്നപ്പോൾ തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ ഏഴ് മണ്ഡലങ്ങളിൽ അഫ്‌സ്പ റദ്ദാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് ബി.ജെ.പിയെ ഓർമിപ്പിച്ചു.

'കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് അഫ്‌സ്പ നീക്കം ചെയ്തു. 2022ൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സംസ്ഥാനത്ത്​ അഫ്‌സ്പ ഉടനടി പിൻവലിക്കുന്നതിനെ കുറിച്ച് തീരുമാനിക്കും' -പാർട്ടി പ്രഖ്യാപിച്ചു.

നാ​ഗാ​ലാ​ൻ​ഡ്​​ വെ​ടി​വെ​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ അ​ഫ്​​സ്​​പ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യിരുന്നു. മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ൺ​റ​ഡ്​ കെ.​ സാ​ങ്​​മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. സാ​ങ്​​മ​യു​ടെ പാ​ർ​ട്ടി​യാ​യ 'എ​ൻ.​പി.​പി' ബി.​ജെ.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​ണ്. സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ ഘ​ട​ക​വും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ പി​ന്തു​ണ അ​റി​യി​ച്ചു. 'അ​ഫ്​​സ്​​പ' വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്തി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

കൊല്ലപ്പെട്ട 14 പേരുടെയും സംസ്​കാരം നടന്നതിനു പി​ന്നാലെ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, നാഗാലാൻഡ്​ മുഖ്യമന്ത്രി നെയ്​ഫ്യു റിയോ അ​ഫ്​​സ്​​പക്കെതിരെ ആഞ്ഞടിച്ചു.

'ദ ​ഹൈ​ന്നീ​വ്​​ട്രെ​പ്​ യൂ​ത്ത്​ കൗ​ൺ​സി​ൽ' (എ​ച്ച്.​വൈ.​സി), ഖാ​സി സ്​​റ്റു​ഡ​ൻ​റ്​ യൂ​നി​യ​ൻ (കെ.​എ​സ്.​യു) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും ഇ​തേ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി. മേ​ഖ​ല​യി​ലെ സൈ​നി​ക സാ​ന്നി​ധ്യം കു​റ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ ഇ​ട​തു​ക​ക്ഷി​ക​ളും 'അ​ഫ്​​സ്​​പ'​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു. ഇ​ൻ​റി​ല​ജ​ൻ​സ്​ പി​ഴ​വാ​ണ്​ കൊ​ല​യി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്ന സൈ​ന്യ​ത്തി​െൻറ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്ക്​ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സി.​പി.​എം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സ്​​ഥാ​പി​ക്കു​ന്ന​തി​ൽ 'അ​ഫ്​​സ്​​പ' ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യി സി.​പി.​ഐ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ന്താ​ണ്​ അ​ഫ്​​സ്​​പ?

സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ സൈ​ന്യ​ത്തി​ന്​ സ​വി​ശേ​ഷ അ​ധി​കാ​രം ന​ൽ​കു​ന്ന 1958ലെ ​നി​യ​മ​മാ​ണ്​ 'അ​ഫ്​​സ്​​പ' അ​ഥ​വാ 'ആം​ഡ്​ ഫോ​ഴ്​​സ​സ്​ സ്​​പെ​ഷ​ൽ പ​വേ​ഴ്​​സ്​ ആ​ക്​​ട്​'. 'സം​ഘ​ർ​ഷ ബാ​ധി​ത മേ​ഖ​ല​ക'​ളാ​യി ത​രം​തി​രി​ച്ച ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഈ ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​വി​ടെ സൈ​ന്യ​ത്തി​നും പൊ​ലീ​സി​നും വെ​ടി​വെ​പ്പ്​ ന​ട​ത്താ​നും വീ​ടു​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്താ​നു​മു​ള്ള അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും. തീ​വ്ര​വാ​ദം, ഭീ​ക​ര​ത, രാ​ജ്യ​ത്തി​െൻറ അ​ഖ​ണ്ഡ​ത​ക്കു​ള്ള വെ​ല്ലു​വി​ളി തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​യ​മം ന​ട​പ്പാ​ക്കാം. സം​ശ​യ​ത്തി​െൻറ പേ​രി​ൽ പോ​ലും വാ​റ​ൻ​റി​ല്ലാ​തെ അ​റ​സ്​​റ്റു ചെ​യ്യാം. സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ സ​മ്പൂ​ർ​ണ നി​യ​മ പ​രി​ര​ക്ഷ ല​ഭി​ക്കും. നി​ല​വി​ൽ അ​സം, നാ​ഗാ​ലാ​ൻ​ഡ്​ (ഇം​ഫാ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ മേ​ഖ​ല ഒ​ഴി​കെ) എ​ന്നി​വി​ട​ങ്ങ​ളി​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ചി​ല ജി​ല്ല​ക​ളും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​നി​യ​മ​മു​ണ്ട്. ക്വി​റ്റ്​ ഇ​ന്ത്യ സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ബ്രി​ട്ടീ​ഷു​കാ​ർ 1942ൽ ​കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​െൻറ തു​ട​ർ​ച്ച​യാ​ണി​ത്.

Tags:    
News Summary - Will Remove AFSPA From Manipur if we elected to power Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.