കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ദേശീയ പാർട്ടി പദവി നഷ്ടമായതിനു പിറകെ ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ചതായി തെളിയിച്ചാൽ രാജിവെക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പാർട്ടിയുടെ പേര് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്നുതന്നെ തുടരുമെന്നും അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷൻ തൃണമൂലിന്റെ ദേശീയ പാർട്ടി പദവി റദ്ദാക്കിയത് പുനഃസ്ഥാപിക്കാൻ മമത അമിത് ഷായെ വിളിച്ചതായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ആരോപിച്ചത്. ‘നിയമപ്രകാരം 10 വർഷം കൂടുമ്പോഴാണ് ദേശീയ പാർട്ടി പദവി പുനഃപരിശോധിച്ചുവരുന്നത്.
ഇതനുസരിച്ച് 2026ലാണ് പുനഃപരിശോധന നടക്കേണ്ടത്. എന്നാൽ, അവരത് 2019ൽ തന്നെ ചെയ്തു. പാർട്ടിയുടെ പേര് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്നുതന്നെ തുടരും. ബി.ജെ.പിക്ക് എതിർപ്പുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കട്ടെ, ഞങ്ങൾ പൊതുജനത്തെ സമീപിക്കും’ -മമത പറഞ്ഞു.
തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.ഐ എന്നിവയുടെ ദേശീയ പാർട്ടി പദവി കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷൻ പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.