ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗ ഭീഷണി രൂക്ഷമായി തുടരുേമ്പാൾ തന്നെ മാസങ്ങൾ കഴിഞ്ഞ് വരുമെന്ന് മുന്നറിയിപ്പുള്ള മൂന്നാം തരംഗത്തിെൻറ ഭീതിയിലാണ് രാജ്യമിപ്പോൾ. മഹാമാരിയുടെ മൂന്നാം തരംഗത്തിൽ ഏറ്റവും വലിയ ഇരകൾ കുട്ടികളാകുമോ? മുതിർന്നവർ വാക്സിൻ സ്വീകരിക്കുകയും കുട്ടികൾ ഇനിയും മുൻഗണനാ പട്ടികയിൽ ഇടംപിടിക്കാതിരിക്കുകയും ചെയ്യുേമ്പാഴാണ് ഈ ഭീഷണി ഉയരുന്നത്. ചില വിദഗ്ധരുടെ അഭിപ്രായങ്ങൾ താഴെ:
ക്ലിനിക്കൽ ഡയറക്ടർ ഡോ. അമിത് ഗുപ്ത:
''കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് തെളിവൊന്നുമില്ല. രോഗവ്യാപനം കുട്ടികളിൽ കൂടുതലായി കാണാമെങ്കിലും ഗുരുതരമായി മാറുന്ന സാഹചര്യം കുറവാണ്. അമേരിക്കയിൽ കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിൽ 40 ഇരട്ടിയാണ് മരണനിരക്ക്''.
ഡോ. രാാഹുൽ നാഗ്പാൽ (ഫോർടിസ് ആശുപത്രി പീഡിയാട്രിക്സ്, നിയോനാറ്റോളജി ഡയറക്ടർ)
രണ്ടാം തരംഗത്തിൽ കുട്ടികളിൽ രോഗവ്യാപനമുണ്ടായെങ്കിലും അപകടകരമായി മാറിയില്ല. അതിനാൽ രോഗികളായ കുട്ടികളെ വീട്ടിലിരുത്താനായിരുന്നു നിർദേശം നൽകിയത്. ഇപ്പോഴും അങ്ങനെതന്നെയാണ് സാഹചര്യം. എന്നാൽ, നാം ഒരുങ്ങിയിരിക്കണം. എങ്ങനെ വൈറസ് പെരുമാറുമെന്ന് അറിയണമെന്നില്ല. പിന്നീട് ഖേദിക്കുന്നതിന് പകരം സുരക്ഷിതമാകുന്നതാണ് നല്ലത്. കുട്ടികളെ കൂടുതലായി ബാധിച്ചതിന് തെളിവൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.