മറ്റ് നേതാക്കൾക്കൊപ്പം അസദുദ്ദീൻ ഉവൈസി ട്രെയിനിൽ

അസദുദ്ദീൻ ഉവൈസിക്ക് നേരെ ട്രെയിൻ യാത്രക്കിടെ കല്ലേറ്

സൂറത്ത്: എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി സഞ്ചരിച്ച വന്ദേഭാരത് എക്സ്പ്രസിന് നേരെ ആക്രമണം. അഹമ്മദാബാദിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിന്‍റെ ഗ്ലാസ് ജനാലക്ക് നേരെ അജ്ഞാതർ കല്ലെറിഞ്ഞത്. കല്ലേറിൽ ഗ്ലാസ് ജനാല തകർന്നു. എന്നാൽ, ഉവൈസിക്ക് പരിക്കില്ല.

ഉവൈസിക്കൊപ്പം പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ സാബിർ കബ്ലിവാലയും മറ്റ് നേതാക്കളും കോച്ചിൽ ഉണ്ടായിരുന്നു. സൂറത്ത് റെയിൽവേ സ്റ്റേഷന് 25 കിലോമീറ്റർ അകലെ വെച്ചാണ് ആക്രമണമുണ്ടായതെന്ന് പാർട്ടി നേതാവ് വാരിസ് പത്താൻ പറഞ്ഞു. തകർന്ന ഗ്ലാസ് ജനാലയുടെയും യാത്ര ചെയ്യുന്ന ഉവൈസിയുടെയും ചിത്രങ്ങൾ പത്താൻ ട്വീറ്റ് ചെയ്തു.


ഉവൈസി കോച്ചിൽ ഉള്ളപ്പോഴാണ് ജനാലക്ക് നേരെ തുടരെ കല്ലേറുണ്ടായത്. നിങ്ങൾക്ക് കല്ലെറിയുകയോ തീ മഴ പെയ്യിക്കുകയോ ചെയ്യാം. പക്ഷേ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ശബ്ദം ഒരിക്കലും നിലക്കില്ലെന്നും വാരിസ് പത്താൻ ചൂണ്ടിക്കാട്ടി.


ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - Window glass of Vande Bharat Express with Asaduddin Owaisi onboard "broken" after stone pelting in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.