കടപൂട്ടിയതിനാൽ മദ്യം നൽകാൻ വിസമ്മതിച്ചു; വൈൻ ഷോപ്പ് ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: കടപൂട്ടിയതിന് ശേഷം മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വൈൻ ഷോപ്പ് ജീവനക്കാരനെ അക്രമിസംഘം വെടിവെച്ച്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംരോഹ സ്വദേശി ഹരി ഓം ആണ് കൊല്ലപ്പെട്ടത്.

അർ‌ധരാത്രിയെത്തിയ അക്രമിസംഘം കടയുടെ പിൻഭാ​ഗത്തെ വാതിലിൽ മുട്ടി മദ്യം ആശ്യപ്പെടുകയായിരുന്നു. കടപൂട്ടി പുറക് വശത്തെ റൂമിലിരിക്കുകയായിരുന്ന ഹരി ഓം മദ്യമില്ലെന്നും കട അടച്ചെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ അക്രമി സംഘത്തിൽുപെട്ട ഒരാൾ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അക്രമിസംഘം ഓടിരക്ഷപ്പെട്ടു. ഹരി ഓമിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Wine Shop Salesman Killed For Refusing Liquor After Midnight In Noida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.