കർഷകർക്ക് ഇന്ന് സൂര്യോദയമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കർഷകർക്ക് ഇന്ന് സൂര്യോദയമെന്ന് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തിലാണ് രാഹുൽഗാന്ധിയുടെ ട്വീറ്റ്. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പരാമർശിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

പെഗാസസ്, വില വർധന, കാർഷിക നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചക്കായി പ്രതിപക്ഷം പാർലമെന്‍റിൽ ഉന്നയിക്കും. അതേസമയം, ഇന്ന് മുതൽ 25 ദിവസം നീളുന്ന പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ബിൽ കേന്ദ്രം പാസാക്കും.

ഒരു വർഷം നീണ്ടു നിന്ന കാർഷിക പ്രക്ഷോഭത്തിന് ശേഷം ഈ മാസം അവസാനത്തിലാണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

പ്രധാനമന്ത്രിയുടെ തീരുമാനം വൈകിയെന്ന് ആരോപിച്ച് കർഷക നേതാക്കളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - winter session sunrise for farmers in parliament-rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.