രാജ്യത്ത് 75,083 പുതിയ രോഗികൾ,1053 മരണം; കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ​24 മണിക്കൂറിനകം 75,083 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 55, 62,664 ആയി.

രാജ്യത്ത്​ 24 മണിക്കൂറിനിടെ 1053 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം കോവിഡ്​ മരണസംഖ്യ 88,935 ആയി. ഇന്ത്യയിൽ കോവിഡ്​ മരണനിരക്ക്​ 1.60 ശതമാനമാണ്​.

നിലവിൽ 9,75,861 പേരാണ്​ ചികിത്സയിലുള്ളത്​. 44,97,868​ പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്കിൽ യു.എസിനേക്കാൾ മുന്നിട്ട്​ നിൽക്കുന്നത്​ ഇന്ത്യയാണ്​. 80.86 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​.

ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളും മരണവും റിപ്പോർട്ട്​ ചെയ്​ത മഹാരാഷ്​ട്രയിൽ നിലവിൽ 2,91,630 പേരാണ്​ ചികിത്സയിലുള്ളത്​. മരണസംഖ്യ 32,671 ആയി ഉയർന്നു. രണ്ടാംസ്ഥാനത്തുള്ള കർണാടകയിൽ 98,062 കോവിഡ്​ രോഗികൾ ചികിത്സയിലുണ്ട്​. മരണസംഖ്യ 8,023 ആണ്​.

കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ പരിശോധന വർധിപ്പിച്ചിട്ടുണ്ടെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. സെപ്​തംബർ 21 ന്​ 9,33,185 കോവിഡ്​ ടെസ്​റ്റാണ്​ നടത്തിയത്​. ഇതുവരെ 6.53 കോടി സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.