ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും നാല് വയസുള്ള മകനും വെന്തുമരിച്ചു

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും നാല് വയസുള്ള മകനും വെന്ത് മരിച്ചു. സുരൻകോട്ട് സബ്ഡിവിഷനിലെ ചന്ദിമർ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്.

ഹമീദ ബീഗം (40), അഖിബ് അഹമ്മദ് (4) എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീയുടെ ഭർത്താവും മറ്റ് രണ്ട് കുട്ടികളും തലനാരിയക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. തീപിടിത്തത്തെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന 12 വളർത്ത് മൃഗങ്ങളും ചത്തുപോയതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Woman, 4-Year-Old Son Burnt Alive In Cylinder Blast In Jammu's Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.