ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ട്രാൻസ്പോർട്ട് ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിജയവാഡ സ്വദേശി നന്ദിനി (28)യാണ് അറസ്റ്റിലായത്. ബസ് ഡ്രൈവർ മുസലയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ബുധനാഴ്ച്ചയായിരുന്നു സംഭവം. റോഡിന്‍റെ തെറ്റായ വശത്തിലൂടെയാണ് നന്ദിനി സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബസ് നീക്കാൻ കുറച്ച് സമയം കാത്തുനിൽക്കണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.
സ്ത്രീ ബസിനുള്ളിലേക്ക് കയറി ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ബസിലെ യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സൂര്യറപേട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവധ വകുപ്പുകൾ ചുമത്തി സ്ത്രീയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.