21കാരിയായ ആംബർ കുംബർലാൻഡ് പത്തുമാസം കാത്തിരുന്നത് ഇരട്ടകുഞ്ഞുക്കൾക്ക് വേണ്ടിയായിരുന്നു. ആംബറിന്‍റെ വലിയ വയറായിരുന്നു അതിന്‍റെ പ്രധാന കാരണം. ഇരട്ടക്കുട്ടികളായതിനാലാകാം ഇത്രയും വലിയ വയെറന്ന് ആംബർ വിശ്വസിച്ചപ്പോൾ, എന്തോ ആശ്ചര്യം ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് ഡോക്ടർമാർക്ക് അറിയാമായിരുന്നു.
ആംബറിന്‍റെ വയറ്റിൽ ഒരു കുട്ടി മാത്രമേയുള്ളുവെന്ന് അവർ പരിശോധനയിലൂടെ മനസിലാക്കിയിരുന്നു. ഡോക്ടർമാർ വിശ്വസിച്ചതുപോലെ ഒരു സർപ്രൈസ് കൊണ്ടായിരുന്നു ഏപ്രിൽ 16ന് എമിലിയയുടെ വരവ്. അതിനൊപ്പം ഒരു റെക്കോർഡും. 5.8 കിലോയായിരുന്നു എമിലിയയുടെ തൂക്കം. യു.കെയിൽ ഇതുവരെ ജനിച്ച കുഞ്ഞുങ്ങളിൽ ഏറ്റവും തൂക്കം കൂടിയ രണ്ടാമത്തെ കുഞ്ഞായി എമിലിയ മാറി. 2012ൽ ജനിച്ച ഒരു കുഞ്ഞിന് എമിലിയയെക്കാൾ രണ്ടു പൗണ്ടിന്‍റെ വ്യത്യാസം മാത്രം.
'പ്രസവം വരെ ഇരട്ടക്കുട്ടികളാണെന്നായിരുന്നു വിചാരം, അൾട്രസൗണ്ട്സിൽ ഉൾപ്പെടെ എന്നാൽ ഒരു കുഞ്ഞിനെ മാത്രമാണ് കാണാൻ സാധിച്ചത്. എന്നാൽ ഒരാൾ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നായിരുന്നു ഞങ്ങളുടെ വിചാരം' -ആംബർ പറഞ്ഞു.
എവിടെപ്പോയാലും എന്‍റെ വയറിന്‍റെ വലിപ്പം കണ്ട് ആളുകൾ നോക്കുകയും കമന്‍റടിക്കുകയും ചെയ്യുമായിരുന്നു. പ്രസവത്തിന് ശേഷം എന്‍റെ ചുറ്റും കൂടും നിന്നവരെല്ലാം ചിരിച്ചു. ശേഷം അവർ പറഞ്ഞു 'ആശംസകൾ നിങ്ങൾക്കൊരു പിഞ്ചുകുഞ്ഞ് ജനിച്ചിരിക്കുന്നു' -ആംബർ പറഞ്ഞു.
36 ആഴ്ചകൾ കൊണ്ട് കുഞ്ഞിന് ഉണ്ടായിരിക്കേണ്ട ഭാരം 32ആഴ്ചകൾകൊണ്ടുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.