ആഗ്ര: ഉത്തർ പ്രദേശിലെ മഥുരയിൽ അഞ്ചു വയസ്സുകാരിയായ മകളെ 500 രൂപക്ക് വിൽക്കാൻ ശ്രമിച്ച 35 കാരി അറസ്റ്റിൽ. മാനസിക അസ്വാസ്ഥ്യം സംശയിക്കുന്നുണ്ടെങ്കിലും ഇവർ നേരത്തെയും സമാനമായി വിൽപന നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്ന് മൂത്ത മകനെ മാത്രമല്ല, സ്വന്തത്തെ തന്നെയും ഇവർ വിൽപന നടത്തിയിരുന്നു. 40,000 രൂപക്ക് വാങ്ങിയയാൾ പിന്നീട് ഇവരുടെ ഭർത്താവായി.
സംഭവത്തെ തുടർന്ന് സ്ത്രീയുടെ മറ്റു രണ്ടു മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് സമീപത്തെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ കൂടി വിൽപന നടത്തുമോയെന്ന സംശയത്തെ തുടർന്നാണ് നടപടി.
ചൈൽഡ് ലൈൻ ടോൾഫ്രീ നമ്പറായ 1098ൽ എത്തിയ ഫോൺ വിളിയിലാണ് വിൽപനയുടെ ചുരുളഴിഞ്ഞത്. രജ്വീർ കൗർ എന്നു പേരുള്ള സ്ത്രീ ഇളയ മകളെ 500 രുപക്ക് വിൽപനക്ക് വെച്ചെന്നായിരുന്നു സന്ദേശം. ഉടൻ സ്ഥലത്തെത്തിയ മൂന്നംഗ സംഘം ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബാഗിൽ നിന്ന് കണ്ടെത്തിയ നമ്പറിൽ വിളിച്ചപ്പോൾ ഭർത്താവ് ജസ്സ സിംഗ് ആണ് ഫോൺ എടുത്തത്.
ഇവരെ മൂന്നു നാലു മാസമായി കാണാനില്ലെന്നും മക്കളെയും കാണാതായിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. മുമ്പ് 40,000 രൂപ നൽകിയാണ് സ്ത്രീയെയും ഏഴുവയസ്സുകാരിയായ മകളെയും വാങ്ങിയതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.