ഭോപ്പാൽ: യുവതി ആശുപ്രത്രി മുറ്റത്ത് പ്രസവിച്ചത് കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ ഡോക്ടർമാരും നഴ്‌സുമാരും. മധ്യപ്രദേശിൽ ജില്ലാ ആരോഗ്യ കേന്ദ്രലാണ് ആരോഗ്യപ്രവർത്തകരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റം. ആംബുലൻസിന് വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. പിന്നീട് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ശിവപുരിയിലെ ആശുപത്രിയിൽ എത്തിയെങ്കിലും ഗർഭിണിയെ കിടത്താൻ സ്ട്രെച്ചറോ സഹായിക്കാൻ അറ്റൻഡർമാരെയോ കാണാനായില്ല.
തുടർന്നാണ് യുലവതി ആശുപത്രി മുറ്റത്ത് വെച്ച് പ്രസവിക്കുന്നത്. ഡോക്ടർമാരും നഴ്സുമാരും ചുറ്റും ഉണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാൻ എത്തിയില്ലെന്ന് യുവതിയുടെ ഭർത്താവ് പരാതിപ്പെട്ടു. പിന്നീട് നാട്ടുകാരെല്ലാം തടിച്ചുകൂടി. ഇത് കണ്ടതോടെയാണ് ആശുപത്രി ജീവനക്കാർ സ്‌ട്രെച്ചർ കൊണ്ടുവന്ന് ഭാര്യയെയും നവജാതശിശുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഭർത്താവ് പറഞ്ഞു.
നവജാതശിശുവും ഭാര്യയും സുരക്ഷിതരാണെന്നും ഭർത്താവ് അരുൺ പരിഹാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.