ഹൈദരാബാദ്: ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ട യുവതി റോഡരികിൽ പ്രസവിച്ചു. കൊവിഡ് പോസിറ്റീവായതിനാലാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്. തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം.
കോവിഡ് പോസിറ്റീവായതിനാൽ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ യുവതി സമീപത്ത് തെരുവിൽ പ്രസവിച്ചു.
പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമ്മക്കും കുഞ്ഞിനും നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്പെൻഡ് ചെയ്തു.
പ്രസവത്തിനെത്തിയ യുവതിയെ കോവിഡ‍് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെകോവിഡ് രോഗികളെ പരിചരിക്കുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. എന്നാൽ യാത്ര ചെയ്യാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല യുവതി. ഇത് പരിഗണിക്കാതെയാണ് മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.