വാഷിങ്ടൺ: യു.എസിലെ യൂട്ടയിൽനിന്ന് ആറുമാസം മുമ്പ് കാണാതായ 47കാരിയെ കണ്ടെത്തി. വനത്തിനുള്ളിൽ ടെന്‍റിൽ തനിച്ച് താമസിച്ചിരുന്ന യുവതി പുല്ലും പായലും കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്. യുവതിയുടെ പേരു വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞവർഷം നവംബർ 25നാണ് യുവതിയെ മലയിടുക്കിൽനിന്ന് കാണാതാകുന്നത്. സ്പാനിഷ് ഫോർക്ക് മലയിടുക്കിലെ ഡയമണ്ട് േഫാർക്ക് പ്രദേശത്തുനിന്നാണ് കാണാതായത്.
അടുത്തിടെ പൊലീസ് ഡ്രോൺ പറത്തി നടത്തിയ പരിശോധനയിൽ ടെന്‍റ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. നവംബർ 25ന് പ്രദേശത്തുനിന്ന് യുവതിയുടെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അേന്വഷണം. തുടർന്ന് വനത്തിനുള്ളിൽ നടത്തിയ പരിശോധനക്കിടെ യുവതിയെയും ടെന്‍റും കണ്ടെത്തുകയായിരുന്നു.
കൃത്യമായി ഭക്ഷണം കഴിക്കാത്തതിനാൽ യുവതിയുടെ ശരീരഭാരം ഗണ്യമായി കുറഞ്ഞിരുന്നു. കൂടാതെ അവശനിലയിലുമായിരുന്നു. സമീപത്തെ പുഴയിൽനിന്ന് വെള്ളം ശേഖരിച്ച് ടെന്‍റിൽ സൂക്ഷിച്ചിരുന്നു. പായലും പുല്ലും അടങ്ങിയ ഭക്ഷണവും യുവതിയുടെ ടെന്‍റിൽനിന്ന് കണ്ടെത്തി.
യുവതി സ്വയം ഇവിടെ ജീവിക്കാൻ തീരുമാനിച്ചതായിരിക്കാമെന്ന് അധികൃതർ പറയുന്നു. യുവതിയെ രക്ഷാപ്രവർത്തകർ മാനസിക ആരോഗ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.