ന്യൂഡൽഹി: വാക്ചാതുര്യം കൊണ്ടും പദസമ്പത്ത് കൊണ്ടും പ്രശസ്തനാണ് എഴുത്തുകാരൻ കൂടിയായ ശശി തരൂർ എം.പി. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളും സോഷ്യൽ മീഡിയയിലൂടെ തമാശരൂപേണ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂെടെ അദ്ദേഹം വിവാഹപരസ്യമാണ് പങ്കുവെച്ചത്.
ജൂൺ4, 2021ന് പ്രസിദ്ധീകരിച്ച പരസ്യത്തിൽ റോമൻ കത്തോലിക്കയായ യുവതി തന്‍റെ വിശ്വാസത്തോട് ചേർന്നുനിൽക്കുന്നയാളെ തന്നെയാണ് വരനായി ആവശ്യപ്പെടുന്നത്. എന്നാൽ കുറച്ച് അസാധാരണമായ ഒരു നിബന്ധന കൂടി യുവതി മുന്നോട്ടുവെക്കുന്നുണ്ട്. വരൻ രണ്ട് വാക്സിൻ ഡോസും സ്വീകരിച്ച ആളായിരിക്കണം.
'വാക്സിനേറ്റ് ചെയ്ത ഭാര്യക്ക് വാക്സിനേറ്റ് ചെയ്ത ഭർത്താവ്. നമ്മുടെ സമൂഹത്തിൽ ഇത് സാധാരണമായിക്കൊണ്ടിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂർ പത്രകട്ടിങ് പങ്കുവെച്ചത്.
Vaccinated bride seeks vaccinated groom! No doubt the preferred marriage gift will be a booster shot!? Is this going to be our New Normal? pic.twitter.com/AJXFaSAbYs
— Shashi Tharoor (@ShashiTharoor) June 8, 2021
എന്നാൽ യുവതി ഇങ്ങനെ ആവശ്യപ്പെടില്ലെന്നും പരസ്യത്തിന്‍റെ പേജ് വ്യാജമായി സൃഷ്ടിച്ചെടുത്തതാകുമെന്നുമാണ് ഒരു കമന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.