ന്യൂഡൽഹി: ഭർത്താവിനെ കുത്തികൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആത്മഹത്യശ്രമം. ഡൽഹിയിലെ ഛത്താർപുർ പ്രദേശത്താണ് സംഭവം. യുവതിയുടെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഹരിയാന യമുന നഗർ സ്വദേശിയായ 37കാരൻ ചിരാഗ് ശർമയാണ് മരിച്ചത്. 36കാരിയായ ഭാര്യ രേണുക മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയുമാണ്.
ദമ്പതികൾ താമസിച്ച വീടിന്റെ ഉടമസ്ഥൻ ഞായറാഴ്ച വൈകീട്ട് നാലോടെ വാടകക്ക് നൽകിയ വീട്ടിൽ അസാധാരണമായെന്തോ നടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മെഹ്റൗലി എ.എസ്.ഐ പ്രവീൺ കുമാറും സംഘവും സ്ഥലത്തെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറിയ പൊലീസ് ദമ്പതികളെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തി. തറയിലും കിടപ്പുമുറിയുടെ ചുമരിലും രക്തം നിറഞ്ഞിരുന്നു. ഉടൻതന്നെ ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഭർത്താവ് മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.
ഛത്താർപുർ പ്രദേശത്തെ ഒരു ഇൻഷുറൻസ് കമ്പനിയിൽ വിവിധ വകുപ്പുകളിലാണ് ഇരുവരും ജോലി ചെയ്യുന്നത്. 2013ൽ ഇരുവരും പ്രണയ വിവാഹിതരാകുകയായിരുന്നു.
ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതിനെചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഇരുവരും തമ്മിൽ ഞായറാഴ്ചയും വഴക്കുണ്ടായി. ശേഷം ഉറങ്ങാൻ കിടന്ന ഭർത്താവിനെകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡസനിലേറെ തവണ കുത്തേറ്റതിന്റെ പാടുകൾ ചിരാഗിന്റെ ശരീരത്തുണ്ട്. കിടപ്പുമുറിയിൽ നിന്ന് കുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തി.
ചിരാഗിനെ കുത്തിയശേഷം രേണുക ആത്മഹത്യ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതോടെ സുഹൃത്തുക്കളും ബന്ധുക്കളും വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.
രേണുക എയിംസിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. നില വഷളായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.