വിമാന ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച സ്ത്രീ മരിച്ച നിലയിൽ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ ജീവനക്കാരോട് തട്ടിക്കയറുകയും വംശീയ വിദ്വേഷത്തോടെ സംസാരിക്കുകയും തുപ്പുകയും ചെയ ്തതിന് അറസ്റ്റിലായ ഐറിഷ് സ്ത്രീ മരിച്ച നിലയിൽ. രണ്ട് ആഴ്ചത്തെ തടവ് ജീവിതത്തിന് ശേഷം വിട്ടയക്കപ്പെട്ട അയർലൻഡുകാരിയായ സൈമൺ ബേൺ ആണ് മരിച്ചത്.

അതേസമയം, ഇവർ ആത്മഹത്യ ചെയ്തതാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിലിലാണ് ബേൺസ് എയർ ഇന്ത്യ ജീവനക്കാരോട് മോശമായി പേരുമാറിയത്. മദ്യം കൂടുതൽ നൽകാത്തതിൽ പ്രകോപിതയായ അവർ വംശീയമായി അധിക്ഷേപിക്കുകയും ജീവനക്കാരന് നേരെ തുപ്പുകയുമായിരുന്നു.

വിമാനം ലണ്ടനിലെ ഹീത്രൂവിൽ ഇറങ്ങിയ ഉടൻ ജീവനക്കാരൻ പരാതി നൽകുകയും ബേൺസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർ ജീവനക്കാരോട് മോശമായി പെരുമാറുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags:    
News Summary - Woman Who Went On Racist, Abusive Rant Against Air India Crew Found Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.