മുഖം തിരിച്ചറിയാനാവാത്തവിധം കത്തിയ നിലയിൽ യുവതിയുടെ മൃതദേഹം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൃഷ്ണനഗറിൽ വഴിയരികിലായാണ് 20-21 പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം മുഖം തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും മൃതദേഹം ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു.

യുവതിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി, മൃതദേഹം പ്രദേശത്ത് വലിച്ചെറിയുന്നതിന് മുമ്പ് തിരിച്ചറയാതിരിക്കാൻ മുഖം കത്തിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Woman's body with face burnt found in Bengal's Nadia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.