അമേത്തി: യു.പിയിലെ ഗ്രാമത്തിൽ സ്വത്തുതർക്കത്തിനിടെ 45കാരിയെയും മകളെയും ബന്ധു ജീവനോടെ കത്തിച്ചു. അമീൻ, 18കാരിയായ അഫ്രീൻ എന്നിവരാണ് ദാരുണമായി ജീവൻ വെടിഞ്ഞത്. അമീനിെൻറ ഭർതൃസഹോദരനാണ് ക്രൂരകൃത്യം ചെയ്തത്.
ഭാര്യയെയും മകളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതിയുടെ സേഹാദരന് ഗുരുതരമായി പൊള്ളലേറ്റു. മൂന്നുപേരെയുംകൊണ്ട് റായ്ബറേലിയിലെ ആശുപത്രിയിലേക്ക് കുതിെച്ചങ്കിലും ഇരുവരും മരിച്ചു. ഭർത്താവ് ചികിത്സയിലാണ്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.