​െഎ.സി.യുവിൽ സെൽഫി; പൊലീസുകാർക്ക്​ സസ്​പെൻഷൻ

ലഖ്നൊ: ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീയെ പ്രവേശിപ്പിച്ച ആശുപത്രി ഐ.സി.യുവിനുള്ളിൽ സെൽഫിയെടുത്ത വനിത പൊലീസുകാർക്ക് സസ്പെൻഷൻ. ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ സമീപമിരുന്ന് സെല്‍ഫി എടുക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ രജിനി ബാല സിങ്, ഡെയ്സി സിങ് എന്നീ പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വ്യാഴാഴ്ച പകലൽ അലഹബാദ്- ലക്‌നൗ ഗംഗ എക്‌സ്പ്രസ് ട്രെയിനില്‍ വെച്ചാണ് 45കാരി ആസിഡ് ആക്രമണത്തിനിരയായത്. ലഖ്നൗ സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ കയറിയ രണ്ടുപേര്‍ ഇവരെ നിര്‍ബന്ധപൂര്‍വം ആസിഡ് കുടിപ്പിക്കുകയായിരുന്നു. യുവതി റെയില്‍വെ പൊലീസിനു നല്‍കിയ കുറിപ്പിലൂടെയാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. ആക്രമണത്തില്‍ യുവതിയുടെ തൊണ്ടക്കും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 സ്ഥല തര്‍ക്കമാണ് സ്ത്രീക്കെതിരായ ആക്രമണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. നേരത്തെയും ഇതേ പ്രതികള്‍ സ്ത്രീയെ കൂട്ടബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയാക്കിയിരുന്നു. ഇൗ കേസി​െൻറ വിചാരണ തുടങ്ങാനിരിക്കെയാണ് സ്ത്രീക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്.

 

Tags:    
News Summary - UP: Women cops take selfie in ICU while guarding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.