ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ വനിത ജീവനക്കാരിക്ക് ഭർത്താവിന് പകരം മക്കളെ കുടുംബ പെൻഷന് നോമിനിയായി നിർദേശിക്കാമെന്ന് കേന്ദ്ര സർക്കാർ. വനിത ജീവനക്കാരെ കൂടുതൽ ശാക്തീകരിക്കുന്നതിന് കേന്ദ്ര പെൻഷൻ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി വഴിയാണ് ഇത് സാധ്യമാക്കിയത്.
നിലവിൽ സെൻട്രൽ സിവിൽ സർവിസസ് (പെൻഷൻ) റൂൾസ്, 2021 പ്രകാരം മരണശേഷം പെൻഷൻ തുക പങ്കാളിക്കാണ് നൽകേണ്ടത്. പങ്കാളി അയോഗ്യത നേരിടുകയോ മരിക്കുകയോ ചെയ്താലാണ് മറ്റു കുടുംബാംഗങ്ങൾ പെൻഷന് അർഹത നേടുക.
എന്നാൽ, അടുത്തിടെ കൊണ്ടുവന്ന ഭേദഗതി പ്രകാരം വനിത ജീവനക്കാരിക്ക് കുട്ടിയെ/കുട്ടികളെ കുടുംബ പെൻഷന് നോമിനിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.