അന്താരാഷ്ട വനിതാ ദിനത്തിൽ കർഷക സമരത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാസങ്ങളായി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​രം നയിക്കാൻ വനിതകൾ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് വനിതകൾ നേതൃത്വം നൽകുന്നത്.

പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 40,000ത്തോ​ളം വ​നി​ത​ക​ള്‍ ഡ​ല്‍​ഹി​യി​ലെ​ത്തിയിട്ടുണ്ട്. സിം​ഘു, ടി​ക്രി, ഗാ​സി​പൂ​ര്‍ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വ​നി​ത​ക​ള്‍ എ​ത്തു​ന്ന​ത്. സ്വയം ട്രാക്ടറോടിച്ചും മറ്റും ഞായറാഴ്ച തന്നെ വനിതകൾ പ്രക്ഷോഭ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ്- സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ കാര്‍ഷിക സംഘടനകള്‍ക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അംഗബലമുള്ളത് ഭാരതീയ കിസാന്‍ യൂണിയ(ഉഗ്രഹന്‍)നാണ്. ചെറിയ വാഹനങ്ങൾക്കു പുറമെ 500 ബസുകളും 600 മിനി ബസുകളും 115 ട്രക്കുകളുമാണ് വനിതകൾക്ക് എത്താനായി ഏർപ്പാടാക്കിയിട്ടുള്ളത്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

Tags:    
News Summary - Women take the lead in the farmers protest on International Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.