അന്താരാഷ്ട വനിതാ ദിനത്തിൽ കർഷക സമരത്തിന്‍റെ നേതൃത്വം ഏറ്റെടുത്ത് സ്ത്രീകൾ
text_fieldsന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം നയിക്കാൻ വനിതകൾ. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് വനിതകൾ നേതൃത്വം നൽകുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും 40,000ത്തോളം വനിതകള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സിംഘു, ടിക്രി, ഗാസിപൂര്‍ തുടങ്ങിയ പ്രതിഷേധ സ്ഥലങ്ങളിലേക്കാണ് വനിതകള്‍ എത്തുന്നത്. സ്വയം ട്രാക്ടറോടിച്ചും മറ്റും ഞായറാഴ്ച തന്നെ വനിതകൾ പ്രക്ഷോഭ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.
ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ്- സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ കാര്‍ഷിക സംഘടനകള്‍ക്കും വനിതാ വിഭാഗം ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അംഗബലമുള്ളത് ഭാരതീയ കിസാന്‍ യൂണിയ(ഉഗ്രഹന്‍)നാണ്. ചെറിയ വാഹനങ്ങൾക്കു പുറമെ 500 ബസുകളും 600 മിനി ബസുകളും 115 ട്രക്കുകളുമാണ് വനിതകൾക്ക് എത്താനായി ഏർപ്പാടാക്കിയിട്ടുള്ളത്. തിങ്കളാഴ്ച അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ച ശേഷം സ്ത്രീകള്‍ വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.