തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രശാന്ത് കിഷോർ

പട്ന: തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ. എന്നാൽ ബീഹാറിൽ ബദൽ രാഷ്ട്രീയം കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. താൻ ഒരു വ്യാപാരി ( ദണ്ഡേബാസ്) ആണെന്ന് ആരോപിച്ച ജെ.ഡി.യു നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഞാൻ എന്തിനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്? എനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ തെരഞ്ഞെടുപ്പ് നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ പദ്ധതികളെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 3,500 കിലോമീറ്റർ ദൈർഘ്യമുള്ള "പദയാത്ര" യാണ് കിഷോർ നടത്തുന്നത്.

ജെ.ഡി.യു നേതാക്കൾ എന്നെ ശകാരിക്കാൻ ഇഷ്ടപ്പെടുന്നു. എനിക്ക് രാഷ്ട്രീയ ധാരണയില്ലെങ്കിൽ രണ്ട് വർഷമായി ഞാൻ നിതീഷ് കുമാറിന്റെ വസതിയിൽ എന്താണ് ചെയ്യുന്നതെന്ന് അവർ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Won't contest elections' says Prashant Kishor, hits out at JDU on 'dhandhebaaz' remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.