മുംബൈ: മഹാരാഷ്ട്രയിൽ നിലവിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ ലോക്ഡൗൺ ആവശ്യമായി വന്നേക്കാം. എന്നാൽ, ഇപ്പോൾ അത് ആവശ്യമില്ലെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രോഗവ്യാപനം പിടിച്ച് നിർത്തിയിട്ടുണ്ട്. 6.5 ലക്ഷമെന്ന സംഖ്യയിൽ രോഗികളുടെ എണ്ണം നിൽക്കുന്നുണ്ട്. നമുക്ക് ഒരുമിച്ച് കോവിഡിനെ നേരിടാമെന്നും താക്കറെ പറഞ്ഞു. 12 കോടി ഡോസ് വാക്സിൻ നിർമാതാക്കളിൽ നിന്ന് വാങ്ങുമെന്നും ഇതിനായി ഒറ്റത്തവണ ചെക്ക് നൽകുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 60,000ലധികം പേർക്കാണ് മഹാരാഷ്ട്രയിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസവും 65,000ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.