സൽമാൻ ഖാന് വീണ്ടും വധഭീഷണി; ഇക്കുറി പാട്ടിലെ വരികളുടെ പേരിൽ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ​ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ടയാളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഒരാളാണ് വധഭീഷണി മുഴക്കിയത്. മുംബൈ പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സന്ദേശം എത്തിയത്.

സൽമാൻ ഖാന്റെ സിനിമയിലെ പാട്ടിന്റെ പേരിലാണ് പുതിയ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. അഞ്ച് കോടി രൂപ സൽമാൻ ഖാൻ നൽകുകയാണെങ്കിൽ അദ്ദേഹത്തെ വെറുതെ വിടാമെന്നാണ് മുംബൈ പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്.

സൽമാന്റെ വരാനിരിക്കുന്ന സിനിമ സിക്കന്ദറിന്റെ വരികൾ എഴുതിയ ഗാനരചയിതാവിനും ഭീഷണി സന്ദേശം ലഭിച്ചു. ഗാനരചയിതാവിനേയും വെറുതെ വിടില്ലെന്ന് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ ഗാനരചയിതാവിനെ വധിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

വാട്സാപ്പ് സന്ദേശത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് സൂചന. വിക്രം ദസാർ എന്നയാളുടെ പേരിലുള്ളതാണ് ഈ മൊബൈൽ നമ്പർ.

സൽമാൻ ഖാനെതിരെ നിരവധി ഭീഷണി സന്ദേശങ്ങൾ മുംബൈ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ ഭൂരിപക്ഷവും ലോറൻസ് ബിഷ്‍ണോയിയുടെ സംഘത്തിൽ നിന്നുള്ളതായിരുന്നു. കഴിഞ്ഞയാഴ്ചയും സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു ഭീഷണി.

Tags:    
News Summary - Won't spare lyricist: New threat to Salman Khan over song naming Lawrence Bishnoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.