പരാതി അന്വേഷിച്ച മേൽനോട്ട സമിതിക്കെതിരെ ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റും ബി.ജെ.പി എം.പിയുമായ ബ്രിജ്‌ ഭൂഷണെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 24 ദിവസം പിന്നിട്ടു.

സി.പി.ഐ നേതാവും രാജ്യസഭ എം.പിയുമായ ബിനോയ് വിശ്വം ചൊവ്വാഴ്ച സമരവേദിയിലെത്തി. അതിനിടെ, പരാതി ആദ്യം അന്വേഷിച്ച മേൽനോട്ട സമിതിക്കെതിര പരാതിക്കാരായ ഗുസ്തി താരങ്ങൾ രംഗത്തെത്തി. മൊഴി നൽകാൻ എത്തിയപ്പോൾ ബ്രിജ് ഭൂഷണെ ന്യായീകരിച്ച സമിതി അംഗങ്ങൾ പിതൃസ്ഥാനത്ത് നിന്ന് ചെയ്ത കാര്യങ്ങൾ താരങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് പറഞ്ഞെന്നും താരങ്ങൾ ആരോപിച്ചു. പരാതിക്കാർ സമിതിക്ക് മുന്നിൽ മൊഴി നൽകുമ്പോൾ പുരുഷ അംഗങ്ങൾ പുറത്തു നിൽക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ലെന്നും താരങ്ങൾ കുറ്റപ്പെടുത്തി.

Tags:    
News Summary - Wrestling players against the supervisory committee that investigated the complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.