ന്യൂഡൽഹി: പ്രളയം മൂലം ദുരിതത്തിലായ ഡൽഹിക്ക് ആശ്വാസമായി യമുനയിലെ ജലനിരപ്പ് കുറയുന്നു. 207.62 മീറ്ററിലേക്കാണ് ജലനിരപ്പ് താഴ്ന്നത്. അതേസമയം, ഇപ്പോഴും ജലനിരപ്പ് അപകടനിലയിൽ തന്നെ തുടരുകയാണ്.
അതേസമയം, ഡൽഹിയിലെ ഐ.ടി.ഒ, ശാന്തിവൻ, ഇൻകം ടാക്സ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് തുടരുകയാണ്. ശനിയാഴ്ച രാവിലെയാണ് യമുന നദിയിലെ ജലനിരപ്പ് താഴ്ന്നത്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓക്‍ല വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ് താൽക്കാലികമായി അടച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് ജലശുദ്ധീകരണശാല വീണ്ടും തുറന്നത്.
യമുനയിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് വാസിറാബാദ്, ചന്ദ്രാവാൽ തുടങ്ങിയ സ്ഥലങ്ങളിലെ ജലശുദ്ധീകരണശാലകളും ഇന്ന് തുറക്കും. അതേസമയം, ഡൽഹിയിൽ പ്രതിസന്ധി പൂർണമായും ഒഴിഞ്ഞിട്ടില്ല. കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഇന്നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.