ശ്രീനഗർ: വിഘടനവാദിസംഘടനയായ ജമ്മു-കശ്മീർ ലിബേറഷൻ ഫ്രണ്ട് ചെയർമാൻ യാസീൻ മാലിക് അറസ്റ്റിലായി. ഞായറാഴ്ച വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ ശ്രീനഗർ സെൻട്രൽ ജയിലിലടച്ചതായി പൊലീസ്വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞദിവസം സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സബ്സർ അഹ്മദ് ഭട്ടിെൻറയും ഫൈസാൻ മുസഫറിെൻറയും വീടുകൾ മാലിക് സന്ദർശിച്ചിരുന്നു. കൊല്ലപ്പെട്ടവർക്ക് അഭിവാദ്യമർപ്പിച്ച് ചൊവ്വാഴ്ച മാർച്ച് നടത്താനും മറ്റ് വിഘടനവാദിനേതാക്കൾെക്കാപ്പം അേദ്ദഹം ആഹ്വാനം ചെയ്തിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.