22 കാരനായ ദലിത് യുവാവിനെ ഭീഷണിപ്പെടുത്തി മീശ വടിപ്പിച്ചതായി പരാതി. യുപിയിലെ സഹാറൻപുരിലാണ് സംഭവം. അക്രമികൾ സംഭവത്തിെൻറ വീഡിയോ എടുത്ത് പ്രചരിപ്പിച്ചിട്ടുമുണ്ട്. ബാഡ്‌ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഷിംലാന ഗ്രാമത്തിലാണ് പരാതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് വിദ്യാർഥിയായ രജത് എന്ന ദലിത് യുവാവിനെ മീശ മുറിക്കാൻ സവർണ്ണ വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ആളുകൾ നിർബന്ധിക്കുകയായിരുന്നു. രജതിനെ ബലമായി ബാർബർ ഷോപ്പിലേക്ക് കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി മീശവടിപ്പിച്ചതായും ബാഡ്‌ഗാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
'ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ എന്നെ പിടിച്ചുവയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അവർ കത്തിയും നാടൻ തോക്കുകളും കാണിച്ച് എന്നെ ബാർബർ ഷോപ്പിലേക്ക് കൊണ്ടുപോയി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മീശ വടിപ്പിക്കുകയായിരുന്നു'-രജത് തെൻറ പരാതിയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ബാർബർ ഷോപ്പിൽ ഇരിക്കുന്ന രജതിനേയും ചുറ്റും കൂടി നിൽക്കുന്നവരേയും കാണാം.
'എന്തുകൊണ്ടാണ് മീശ വടിച്ചതെന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ ചോദിച്ചു. അവൻ വളരെയധികം ഭയപ്പെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്നാണ് അവൻ ആദ്യം പറഞ്ഞത്. പിന്നീടാണ് വീഡിയോ പുറത്തുവന്നത്. ഭയന്നാണ് അവൻ കാര്യം വെളിപ്പെടുത്താതിരുന്നത്'-രജത്തിെൻറ ജ്യേഷ്ഠൻ സോനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.