ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്നും ദിവസം കഴിയുന്തോറും കാര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കോവിഡ് മുക്തനായി ആശുപത്രി വിട്ടശേഷമാണ് യെദിയൂരപ്പയുടെ തുറന്നുപറച്ചിൽ. ദിവസങ്ങൾ പിന്നിടുമ്പോൾ സ്ഥിതിഗതികൾ ഗൗരവമായിക്കൊണ്ടിരിക്കുകയാണ്.
ഒാരോ വീടുകളിലും മൂന്നോ നാലോ പേർ രോഗബാധിതരാവുകയാണെന്നും യെദിയൂരപ്പ പറഞ്ഞു. ജനങ്ങളോട് കൈകൂപ്പിക്കൊണ്ട് പറയുകയാണ്; വീടുകളിൽനിന്ന് അനാവശ്യമായി പുറത്തിറങ്ങരുത്. കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലെത്തിയിരിക്കുകയാണ്.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നീ കാര്യങ്ങളിലൂടെ അല്ലാതെ കോവിഡിനെ തടയാനാകില്ല. വാരാന്ത്യ കർഫ്യൂവുമായി ജനങ്ങൾ സഹകരിക്കണം. ഒാരോ ജില്ലയിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തുന്നുണ്ടെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.